ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽ ഇടംകൈയൻ ഓഫ് സ്പിന്നർ മാത്യു കുനെമാനെ ഓസ്ട്രേലിയ ഉൾപ്പെടുത്തി. ടീമിലെ ഏക ലെഗ് സ്പിന്നറായ മിച്ചൽ സ്വെപ്സൺ തന്‍റെ ആദ്യ കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയതിനെത്തുടർന്ന് ഓസ്ട്രേലിയൻ ടീം മാനേജ്മെന്‍റാണ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ കുനെമാനെ ഉൾപ്പെടുത്തിയത്.
ആദ്യ മത്സരത്തിൽ സ്വെപ്സൺ കളിച്ചിരുന്നില്ല. ടീമിലെ ഏക റിസ്റ്റ് സ്പിന്നറും കൂടിയായിരുന്നു അദ്ദേഹം. ഫെബ്രുവരി 17 ന് ഡൽഹിയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് കാമറൂൺ ഗ്രീനും ക്യാപ്റ്റൻ പാറ്റ് കമ്മിൻസും പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയ. രണ്ടാം ടെസ്റ്റിൽ ഗ്രീനിന് പന്തെറിയാൻ കഴിഞ്ഞാൽ ഓസ്ട്രേലിയയ്ക്ക് മൂന്ന് സ്പിന്നർമാരെ കളിപ്പിക്കാൻ കഴിയും.
ആദ്യ മത്സരത്തിൽ ഇന്നിംഗ്സിനും 132 റൺസിനും പരാജയപ്പെട്ട ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ ഫോമിലുള്ള ബാറ്റ്സ്മാൻ ട്രാവിസ് ഹെഡിനെ ഉൾപ്പെടുത്തിയേക്കും.
NEWS 22 TRUTH . EQUALITY . FRATERNITY