Breaking News

കോൺഗ്രസിന്റെ മുഖ്യശത്രു ബിജെപി, അവർക്കെതിരെ ആരുമായും സഖ്യമുണ്ടാക്കാൻ തയ്യാർ: കെ.സി.വേണുഗോപാൽ

കൊച്ചി: കോൺഗ്രസിന്‍റെ മുഖ്യശത്രുവാണ് ബിജെപിയെന്നും അവർക്കെതിരെ എവിടെയും ആരുമായും സഖ്യമുണ്ടാക്കാൻ തയ്യാറാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കൊച്ചി വടുതലയിൽ ബൂത്ത് തല പ്രചാരണ പരിപാടിയായ ‘ഹാഥ് സേ ഹാഥ് അഭിയാൻ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഭാരത് ജോഡോ യാത്ര’ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് ഒന്നിക്കാൻ ഞങ്ങളെ സഹായിച്ചു. ആ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുകയാണ് ലക്ഷ്യം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ കുറ്റപത്രം എല്ലാ വീടുകളിലും എത്തിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …