Breaking News

കേരളം സുരക്ഷിതമല്ലെന്ന് ആരും പറയില്ല; അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ എം വി ഗോവിന്ദന്‍

പാലക്കാട്: കേരളത്തിനെതിരായ അമിത് ഷായുടെ പരാമർശത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. അങ്ങനെ പറയുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. നിങ്ങളുടെ ഏറ്റവും അടുത്ത സംസ്ഥാനം കേരളമാണ്. കൂടുതലൊന്നും പറയുന്നില്ലെന്നും കർണാടകം സുരക്ഷിതമാക്കാൻ ബിജെപി ഭരണം തുടരണമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. ഇതിനോടായിരുന്നു എംവി ഗോവിന്ദന്‍റെ പ്രതികരണം.

നികുതി ബഹിഷ്കരണ വിവാദം സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും സർക്കാരിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …