തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വീട് ആക്രമിച്ച പ്രതി പിടിയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി ഏടാട്ട് ചീരാക്കൽ പുത്തൂർ ഹൗസിൽ മനോജ് (46) ആണ് അറസ്റ്റിലായത്. ഏറെ നാളായി മാനസിക വെല്ലുവിളി നേരിടുന്ന ഇയാൾ 10 വർഷം മുമ്പ് ശ്രീകാര്യത്തും വഞ്ചിയൂരിലുമായി താമസിച്ചിരുന്നു.
നേരത്തെ ആനന്ദഭവൻ ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. തമ്പാനൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
NEWS 22 TRUTH . EQUALITY . FRATERNITY