ആലപ്പുഴ: ഹൗസ് ബോട്ട് മേഖലയിലെ തൊഴിലാളികളുടെ ശമ്പള വർധനവിനു പിന്നാലെ നിരയ്ക്കും വർധിപ്പിച്ച് ഉടമകൾ. 25 ശതമാനം വരെ വർധനവ് അനിവാര്യമാണെന്നാണ് ഉടമകളുടെ നിലപാട്. ഹൗസ് ബോട്ടിൽ യാത്ര ചെയ്യാൻ ശരാശരി 20-25 ശതമാനം കൂടുതൽ പണം നൽകേണ്ടി വരും. ഈ വർദ്ധനവ് സാധാരണക്കാരായ സഞ്ചാരികൾക്ക് തിരിച്ചടിയാകും.
ഒറ്റമുറി ബോട്ടുകളുള്ള ഇടത്തരം ഉടമകൾക്ക് ഈ രംഗത്ത് അതിജീവിക്കാൻ ബുദ്ധിമുട്ടാകും. നിരക്ക് വർധന പ്രാബല്യത്തിൽ വരുമ്പോൾ മത്സരവും ഉണ്ടാകുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
ലൈസൻസും മറ്റ് രേഖകളും ഇല്ലാത്ത അനധികൃത ബോട്ടുകൾക്ക് കുറഞ്ഞ നിരക്കിൽ ഓടാം. എന്നിരുന്നാലും, ഇത് സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.