Breaking News

സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ് ; 63 മരണം; എറണാകുളത്ത്‌ വീണ്ടും 6000 കടന്നു…

കേരളത്തില് ഇന്ന് 42,464 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 265 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന് സാമ്ബിൾ, സെന്റിനൽ സാമ്ബിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ.,

ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,66,16,470 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 27,152 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

എറണാകുളം 6506
കോഴിക്കോട് 5700
മലപ്പുറം 4405
തിരുവനന്തപുരം 3969
തൃശൂർ 3587
ആലപ്പുഴ 3040
പാലക്കാട് 2950

കോട്ടയം 2865
കൊല്ലം 2513
കണ്ണൂർ 2418
പത്തനംതിട്ട 1341
കാസർ​ഗോഡ് 1158
വയനാട് 1056
ഇടുക്കി 956

39,496 പേർക്ക് സമ്ബർക്ക്ത്തിലൂടെയാണ് രോഗം ബാധിച്ചത്. 2579 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 6411
കോഴിക്കോട് 5578
മലപ്പുറം 4181
തിരുവനന്തപുരം 3655
തൃശൂർ 3556
ആലപ്പുഴ 3029
പാലക്കാട് 1263

കോട്ടയം 2638
കൊല്ലം 2503
കണ്ണൂര് 2199
പത്തനംതിട്ട 1307
കാസർ​ഗോഡ് 1106
വയനാട് 1025
ഇടുക്കി 945

124 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 39, കാസർ​ഗോഡ് 20, തൃശൂർ 15, പാലക്കാട് 13, വയനാട് 11, പത്തനംതിട്ട, എറണാകുളം 6 വീതം, തിരുവനന്തപുരം 5, കൊല്ലം, കോഴിക്കോട് 3 വീതം, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …