Breaking News

ലൈഫ് മിഷൻ കോഴ; എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഇ.ഡി ഓഫീസിൽ ഹാജരായി

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരായി എം ശിവശങ്കർ. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കൈക്കൂലി നൽകിയെന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് കള്ളപ്പണം തടയൽ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തത്.

കരാർ ലഭിക്കാൻ ഇടനിലക്കാരിയായ സ്വപ്ന സുരേഷിനു ഒരു കോടി രൂപ ലഭിച്ചെന്നും ഈ കള്ളപ്പണമാണ് സ്വപ്നയുടെ ലോക്കറിലുണ്ടായിരുന്നതെന്നും ഇ.ഡി കണ്ടെത്തി. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെയും സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതി സന്ദീപ് നായരെയും നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കോഴക്കേസിലും സി.ബി.ഐ കേസെടുത്തിരുന്നുവെങ്കിലും അന്വേഷണം നിലച്ചിരിക്കുകയാണ്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …