Breaking News

യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് ബീജദാനം ചെയ്യാൻ അഭ്യർത്ഥിച്ച് ചൈനയിലെ ബീജദാന ക്ലിനിക്കുകൾ

ചൈന : സർവകലാശാല വിദ്യാർത്ഥികൾ ബീജദാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ചൈനയിലെ ബീജദാന ക്ലിനിക്കുകൾ. വിദ്യാർത്ഥികൾക്ക് ബീജം ദാനം ചെയ്യുന്നത് പണം സമ്പാദിക്കാനുള്ള ഒരു മാർഗമാണെങ്കിലും, രാജ്യത്തെ കുറയുന്ന ജനന നിരക്കിനെ നേരിടാനുള്ള ഒരു മാർഗമായാണ് ബീജ ബാങ്കുകൾ ഇതിനെ കാണുന്നത്. ബെയ്ജിംഗ്, ഷാങ്ഹായ് എന്നിവിടങ്ങളിലുൾപ്പെടെ ചൈനയിലുടനീളമുള്ള നിരവധി ബീജദാന ക്ലിനിക്കുകളാണ് കോളേജ് വിദ്യാർത്ഥികളോട് ബീജം ദാനം ചെയ്യാൻ അഭ്യർത്ഥിച്ചിട്ടുള്ളത്. 

ചൈനയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ ഇതിനെകുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. ബീജദാനം ട്രെൻഡിംഗ് വിഷയമായി മാറുകയാണെന്നാണ് ചൈനയിലെ മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. ഫെബ്രുവരി 2 ന് തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ ഹ്യൂമൻ സ്പേം ബാങ്കാണ് ആദ്യമായി സർവകലാശാല വിദ്യാർത്ഥികളോട് ബീജം ദാനം ചെയ്യാൻ അഭ്യർത്ഥിച്ചത്. ഇതിന്‍റെ രജിസ്ട്രേഷൻ വ്യവസ്ഥകൾ, ആനുകൂല്യങ്ങൾ, സബ്സിഡികൾ, ബീജദാന നടപടിക്രമങ്ങൾ എന്നിവയെല്ലാം വിശദീകരിക്കുകയും ചെയ്തു. 

വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാങ്സി ഉൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലെ ബീജ ബാങ്കുകളും സമാനമായ രീതിയിൽ അഭ്യർത്ഥന നടത്തി. 2022 ഓടെ ചൈനയിലെ ജനസംഖ്യ കുറഞ്ഞിരുന്നു. ഇതാണ് ബീജ ബാങ്കുകളെ ഇത്തരമൊരു വഴി തേടാൻ പ്രേരിപ്പിച്ചതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസ് ഒരു റിപ്പോർട്ടിൽ പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …