കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സൈബി ജോസ് കിടങ്ങൂരിനെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. കോഴ ആരോപണത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.
ജഡ്ജിമാർക്ക് നൽകാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ക്രിമിനൽ കേസെടുക്കണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. മൊഴികളുടെ ആധികാരികത ഉറപ്പാക്കാൻ കോൾ രേഖകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തുടങ്ങിയവ പരിശോധിക്കണമെന്നും ചോദ്യം ചെയ്യൽ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY