Breaking News

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ഇടിച്ചു; നിരവധി പേർക്ക് പരിക്ക്

കൊച്ചി: കളമശ്ശേരി എച്ച്എംടി ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസ് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ച് 10 പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി രഘുനാഥൻ (25), ബസ് യാത്രക്കാരായ ചേർത്തല സ്വദേശി പ്രശാന്ത് (30), ചങ്ങനാശേരി സ്വദേശി ശ്യാം (31) എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഴ് പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂർ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.15 ഓടെയാണ് അപകടമുണ്ടായത്. ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …