കോഴിക്കോട്: വിവാഹദിവസം അതിഥികളായി എത്തിയവർ സാക്ഷ്യം വഹിച്ചത് വ്യത്യസ്തമാർന്ന സാമൂഹിക സേവന പ്രവർത്തനത്തിനായിരുന്നു.
കോഴിക്കോട് പുറമേരി വാട്ടർ സെൻ്ററിനടുത്ത് കേളോത്ത് ബാലകൃഷ്ണന്‍റെ മകൻ വിഷ്ണുവും മേമുണ്ട മീത്തലെ കോമത്ത് ചന്ദ്രന്‍റെ മകൾ അർത്ഥനയുടെയും വിവാഹത്തിൽ പങ്കെടുത്തവർക്ക് സൗജന്യ വൈദ്യപരിശോധനയാണ് നടത്തിയത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ ബ്രാൻഡിംഗ് വിഭാഗം ജീവനക്കാരനാണ് വരൻ വിഷ്ണു.
സൗജന്യ ഡയഗ്നോസ്റ്റിക് ടെസ്റ്റ് ഏർപ്പെടുത്തിയത് വെറുതെയായില്ലെന്ന് വിഷ്ണു സാക്ഷ്യപ്പെടുത്തുന്നു. പരിശോധന നടത്തിയവരിൽ 180 പേർക്ക് തുടർചികിത്സ ആവശ്യമുള്ള രോഗങ്ങൾ ഉണ്ടായിരുന്നു. ആവശ്യമായ തുടർ ചികിത്സാ സൗകര്യങ്ങളും കുടുംബം അവർക്ക് നൽകി. കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോ. അനഘയുടെയും സംഘത്തിൻ്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.