തിരുവനന്തപുരം: ഷുഹൈബിന്‍റെ ചോരയ്ക്ക് സി.പി.എമ്മിനെ കൊണ്ട് കോൺഗ്രസ് കണക്ക് പറയിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. മട്ടന്നൂരിൽ ഷുഹൈബിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് സി.പി.എമ്മിന്‍റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് കോൺഗ്രസ് ഇതുവരെ പറഞ്ഞിരുന്ന വസ്തുത, കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയത് കേട്ട് കേരളം തരിച്ചെന്നും സുധാകരൻ പറഞ്ഞു.
ആകാശ് തില്ലങ്കേരിയുടെ കുമ്പസാരത്തിലൂടെ സി പി എമ്മിന്റെ വൈകൃതമായ കൊലയാളി മുഖം പുറത്തായെന്നും അദ്ദേഹം പറഞ്ഞു. അരുംകൊലകള്‍ നടത്തുന്ന ഭീകരസംഘടനയാണ് സിപിഎം. അക്രമത്തിന്റെ ഉപാസകരായ അവരില്‍ നിന്നും കരുണയുടെ കണികപോലും പ്രതീക്ഷിക്കരുത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത പാർട്ടി നേതാക്കളുടെ കളിത്തോഴനാണ് ആകാശ് തില്ലങ്കേരിയെന്നും അദ്ദേഹം കൂട്ടി ചേർത്തു.
NEWS 22 TRUTH . EQUALITY . FRATERNITY