Breaking News

വെള്ളത്തിനടിയിലെ ദൈര്‍ഘ്യമേറിയ ചുംബനം; ലോക റെക്കോർഡ് നേടി പ്രണയിതാക്കള്‍

മാലിദ്വീപ്: വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിതാക്കൾ പരസ്പരം ചുംബിച്ച് ലോക റെക്കോർഡ് സ്ഥാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ബെത്ത് നീലേയും കാനഡയില്‍ നിന്നുള്ള മൈൽസ് ക്ലൗട്ടിയറും ഏറ്റവും ദൈർഘ്യമേറിയ വെള്ളത്തിനടിയിലെ ചുംബനത്തിനാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്.

മാലിദ്വീപിൽ വച്ച് 4 മിനിറ്റും ആറ് സെക്കൻഡും അവർ പരസ്പരം ചുംബിച്ചു. ഇതോടെ 13 വർഷം പഴക്കമുള്ള റെക്കോർഡ് ഇരുവരും തകർത്തു. നേരത്തെ, ഏറ്റവും ദൈർഘ്യമേറിയ ചുംബന സമയം 3 മിനിറ്റ് 24 സെക്കൻഡ് ആയിരുന്നു.

മൂന്ന് വർഷം മുമ്പാണ് വെള്ളത്തിനടിയിലെ ചുംബനത്തെക്കുറിച്ച് അവർ ചിന്തിക്കുന്നത്. മുങ്ങല്‍ വിദഗ്ധരായ ഇരുവരും പിന്നീട് അതിനായി ശ്രമിക്കുകയായിരുന്നു. പക്ഷേ, കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇരുവരും പറയുന്നു. മത്സരത്തിന് മൂന്ന് ദിവസം മുമ്പ് വരെ തനിക്ക് ശ്വാസം പിടിച്ചുനിര്‍ത്താന്‍ പോലും പ്രയാസമായിരുന്നെന്ന് ക്ലൗട്ടിയര്‍ പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …