Breaking News

ജർമ്മൻ വിമാനത്താവളങ്ങളുടെ വെബ്സൈറ്റുകൾ തകരാറിലായി; ഹാക്കിംഗെന്ന് മാധ്യമങ്ങൾ

ബെര്‍ലിന്‍: മൂന്ന് ജർമ്മൻ വിമാനത്താവളങ്ങളുടെ വെബ്സൈറ്റുകൾ തകരാറിലായതോടെ യാത്രക്കാർ വലഞ്ഞു. ഡുസല്‍ഡോര്‍ഫ്, നൂറംബര്‍ഗ്, ഡോര്‍ട്ട്മുണ്ട് എന്നീ വിമാനത്താവളങ്ങളുടെ വെബ്സൈറ്റുകളാണ് പ്രവർത്തനരഹിതമായത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

ഹാക്കിംഗാണ് സൈറ്റുകൾ നിശ്ചലമായതിന് കാരണമെന്ന് ചില ജർമ്മൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാല്‍ സംഭവം പതിവായി സൈറ്റിലുണ്ടാകുന്ന ട്രാഫിക് മൂലമുണ്ടായതാണെന്ന് ഡോര്‍ട്ട്മുണ്ട് വിമാനത്താവളം വക്താവ് വ്യക്തമാക്കി.

ഇതിന് സമാനമായി ലുഫ്താൻസ എയർലൈൻസിൽ ബുധനാഴ്ച ഐടി സിസ്റ്റം തകരാറിനെത്തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കേണ്ടിയും വഴിതിരിച്ച് വിടേണ്ടിയും വന്നിരുന്നു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …