Breaking News

രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ ടീമിൽ

ന്യൂഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. നാഗ്പൂർ ടെസ്റ്റിൽ കളിച്ച ടീമിൽ മാറ്റം വരുത്തിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്. സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ ടീമിലെത്തി.

ഓസ്ട്രേലിയൻ നിരയിലും രണ്ട് മാറ്റങ്ങളുണ്ട്. മാറ്റ് റെൻഷോയ്ക്ക് പകരം ട്രാവിസ് ഹെഡ് കളിക്കുമ്പോൾ മാത്യു കുനെമാൻ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും. അതേസമയം, മിച്ചൽ സ്റ്റാർക്ക് ഈ ടെസ്റ്റിലും കളിക്കില്ല.

ആദ്യ ടെസ്റ്റിൽ ഇന്നിങ്സ് വിജയം നേടി പരമ്പരയിൽ 1-0ന് മുന്നിലാണെങ്കിലും സമ്മർദം കൂടുതൽ ഇന്ത്യൻ ക്യാംപിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടാൻ ഇന്ത്യയ്ക്ക് ഈ പരമ്പരയിൽ രണ്ട് മത്സരങ്ങൾ കൂടി വിജയിക്കണം. രാവിലെ 9.30 മുതൽ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …