Breaking News

പ്രായം ആഗ്രഹങ്ങൾക്ക് തടസ്സമല്ല; റോപ് സൈക്ലിങ്‌ ചെയ്ത് 67കാരി, വൈറലായി വീഡിയോ

പ്രായം മറന്ന് ആഗ്രഹങ്ങൾ എല്ലാം സാധിച്ചെടുത്ത് പുഞ്ചിരിക്കുന്ന നിരവധി വ്യക്തികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ 67 വയസ്സുള്ള ഒരു സ്ത്രീയാണ് റോപ് സൈക്ലിങ്‌ ചെയ്ത് വൈറലായിരിക്കുന്നത്.

ഷൈനു എന്ന യുവാവാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ തന്റെ മുന്നിലെത്തിയ മുത്തശ്ശിയെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയത്. മഞ്ഞ സാരി ഉടുത്ത് നിറ പുഞ്ചിരിയോടെ ഭയമേതുമില്ലാതെ അവർ വലിച്ചു കെട്ടിയ കയറിലൂടെ സൈക്കിൾ ചവിട്ടുന്നത് വീഡിയോയിൽ വ്യക്തമാണ്. സാഹസികത ഇഷ്ടപ്പെടുന്ന വ്യക്തികൾക്ക് ഏറെ ഇഷ്ടമുള്ള വിനോദമാണ് റോപ് സൈക്ലിങ്‌.

ആഗ്രഹങ്ങൾ സഫലമാക്കാൻ പ്രായം ഒരു തടസ്സം അല്ലെന്ന് തെളിയിക്കുകയാണ് അവർ. എല്ലാ സുരക്ഷാ ഉപകരണങ്ങളും ധരിച്ച് റോപ് സൈക്ലിങ്ങിനായി എത്തിയ അവരോട് ഭയമില്ലേ എന്ന് യുവാവ് ചോദിക്കുമ്പോൾ, എനിക്ക് പേടി ഒന്നുമില്ല, മോൻ വേണമെങ്കിൽ എന്നോടൊപ്പം പോരൂ എന്നായിരുന്നു അവരുടെ മറുപടി.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …