Breaking News

കള്ളില്‍ കഞ്ചാവിന്റെ അംശം: 44 ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു, കേരളത്തിലെ ഷാപ്പുകളില്‍ സംഭവിക്കുന്നത് എന്ത്…??

സംസ്ഥാനത്ത് വില്‍ക്കുന്ന കള്ളില്‍ കഞ്ചാവിന്റെ അംശമെന്ന് റിപ്പോര്‍ട്ട്. കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് തൊടുപുഴ റേഞ്ചിന് കീഴിലെ 44 ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ജില്ലാ എക്സൈസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന എക്സൈസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഷാപ്പ് ഉടമസ്ഥര്‍/ലൈസന്‍സ് കൈയ്യില്‍ വെക്കുന്നവര്‍ ഏഴ് ദിവസത്തിനുള്ളില്‍

വീശദീകരണം നല്‍കണമെന്നാണ് എക്സൈസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉടമസ്ഥര്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ലൈസന്‍സ് പൂര്‍ണമായും റദ്ദാക്കും. കള്ളില്‍ കഞ്ചാവിന്‍റെ സാന്നിധ്യം

കണ്ടെത്തിയതിനെ തുടര്‍ന്നാണ് കള്ള് ഷാപ്പുകള്‍ക്കെതിരെയാണ് കേസെടുത്തത്. ലൈസന്‍സിമാര്‍ക്കും മാനേജര്‍മാര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …