Breaking News

കുവൈറ്റിൽ ശൈത്യ തരംഗം ഈ മാസം അവസാനം വരെ തുടരും; രാത്രിയിൽ തണുപ്പ് കൂടാൻ സാധ്യത

കുവൈറ്റ് : ഫെബ്രുവരി അവസാനം വരെ കുവൈറ്റിൽ ശക്തമായ തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ്റെ മുന്നറിയിപ്പ്. സാധാരണയായി ഈ സമയത്ത്, വസന്തകാലം ആരംഭിക്കുന്നതാണെന്നും തണുപ്പ് സാധാരണയായി ഉണ്ടാകാറില്ലയെന്നും അദ്ദേഹം പറഞ്ഞു.

വടക്കുപടിഞ്ഞാറൻ കാറ്റ് താപനില കുറയാൻ കാരണമാകുമെന്നും രാത്രി കാലങ്ങളിൽ തണുപ്പ് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ എല്ലാ നിവാസികളും ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാരാന്ത്യത്തിൽ താപനില രാത്രിയിൽ 5 ഡിഗ്രി സെൽഷ്യസിൽ താഴെയാകാൻ സാധ്യതയുണ്ടെന്നും റമദാൻ ചൂണ്ടിക്കാട്ടി.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …