യുഎഇ: ലോകത്തിലെ ഏറ്റവും വലിയ കാറ്റ് നിറച്ച പാർക്കെന്ന പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ദുബായിലെ ജംപ് എക്സ്.
1,262 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന, ദുബായ് പാർക്ക്സ് ആൻഡ് റിസോർട്‌സിൽ സജ്ജീകരിച്ചിരിക്കുന്ന ജംപ് എക്സ് പാർക്കിൽ 400 പേർക്ക് കളിക്കാം. ഏകദേശം 1,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന യുഎസിലെ ബിഗ് ബൗൺസ് അമേരിക്കയെ പിന്തള്ളിയാണ് ജംപ് എക്സ് ലോക റെക്കോർഡ് സ്വന്തമാക്കിയത്.
ബാസ്കറ്റ്ബോൾ കോർട്ട്, ഒബ്‌സ്റ്റാക്കിൾ കോഴ്‌സ്, ബോൾ ഫീൽഡ്, വാൾ ക്ലൈംബിംഗ് എന്നിങ്ങനെ 15 വ്യത്യസ്ത വിഭാഗങ്ങളാണ് ജമ്പ് എക്സ് പാർക്കിലുള്ളത്. നിലവിൽ 400 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. കൂടാതെ, വായുവിൽ നിന്നുള്ള സമ്മർദ്ദം നിയന്ത്രിക്കുന്നതിനും ആളുകളുടെ സുരക്ഷയ്ക്കും പ്രധാനമായ സ്ഥലങ്ങളിൽ ഓപ്പറേറ്റർമാരുണ്ടെന്നും ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്സിലെ ഓപ്പറേഷൻസ് ജനറൽ മാനേജർ ഡെനിസ് പാസ്കൽ പറഞ്ഞു.