ന്യൂഡല്‍ഹി: രാജ്യത്തെ അതീവ സുരക്ഷാമേഖലകളിലൽ ഉൾപ്പെട്ട് കൊച്ചി. ആറ് സംസ്ഥാനങ്ങളും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ഉൾപ്പെടുന്ന 10 സ്ഥലങ്ങളെ അതീവ സുരക്ഷാ മേഖലകളാക്കി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവിറക്കിയത്.
കുണ്ടന്നൂർ മുതൽ എം.ജി റോഡ് വരെയുള്ള പ്രദേശമാണ് കൊച്ചിയിലെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. ഇത്തരം പ്രദേശങ്ങൾ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായേക്കാം. രാജസ്ഥാൻ, മധ്യപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നു രണ്ട് മേഖലകൾ വീതവും തെലങ്കാന, ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്ന് ഓരോ മേഖലകളും ഉൾപ്പെടെ 10 പ്രദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
കൊച്ചി നേവൽ ഹെഡ്ക്വാർട്ടേഴ്സ്, ഷിപ്പ് യാർഡ്, എം.ജി. റോഡ്, കണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷൻ എന്നിവയാണ് കൊച്ചിയിലെ അതീവ സുരക്ഷാ മേഖലകൾ. ഈ പ്രദേശങ്ങളിൽ പ്രതിഷേധവും ചിത്രീകരണവും അടക്കമുള്ള പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണമുണ്ടാവും.