Breaking News

മക്കല്ലത്തെ മറികടന്ന് സ്റ്റോക്സ്; ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരം

മൗണ്ട് മൗംഗനുയി: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോർഡ് നേടി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഇംഗ്ലണ്ട് ടീം മുഖ്യ പരിശീലകനും മുൻ ന്യൂസിലൻഡ് താരവുമായ ബ്രണ്ടൻ മക്കല്ലത്തിന്‍റെ റെക്കോർഡാണ് സ്റ്റോക്സ് തകർത്തത്.

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സ്റ്റോക്സ് ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ രണ്ട് സിക്‌സറുകള്‍ നേടിയ താരം 33 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത് പുറത്തായി.

90 ടെസ്റ്റുകളിൽ നിന്നായി 109 സിക്സറുകളാണ് സ്റ്റോക്സിന്‍റെ പേരിലുള്ളത്. 101 ടെസ്റ്റുകളിൽ നിന്നായി 107 സിക്സറുകളായിരുന്നു മക്കല്ലം നേടിയത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …