Breaking News

നോ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തു; കാർത്തിക് ആര്യന് പിഴ

മുംബൈ: ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ബോളിവുഡ് നടൻ കാർത്തിക് ആര്യന് മുംബൈ ട്രാഫിക് പോലീസ് പിഴ ചുമത്തി. ക്ഷേത്ര ദർശന വേളയിൽ നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്തതിനാണ് പിഴ ചുമത്തിയത്.

ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്ന് പറഞ്ഞ് കാർത്തിക്കിന്‍റെ ലംബോർഗിനിയുടെ ചിത്രം പൊലീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പിഴ തുക എത്രയാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നോ പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്താൽ നടനാണെങ്കിലും പിഴ ഈടാക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

രോഹിത് ധവാൻ സംവിധാനം ചെയ്ത ‘ഷെഹ്സാദ’യാണ് കാർത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രം. തെലുങ്കിൽ വൻ വിജയം നേടിയ അല്ലു അർജുന്‍റെ ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് ഷെഹ്സാദ. ഭൂഷൺ കുമാർ, ക്രിഷൻ കുമാർ, എസ്. രാധാകൃഷ്ണ, അമാൻ ഗിൽ, കാർത്തിക് ആര്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിചിരിക്കുന്നത്. കൃതി സനോനാണ് ചിത്രത്തിലെ നായിക. മനീഷ കൊയ്രാള, പരേഷ് റാവൽ, സച്ചിൻ ഖേഡേക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …