Breaking News

തുഴയെടുത്ത് റെക്കോർഡ് നേട്ടം; പര്യവേഷകയും സംഘവും ചെന്നെത്തിയത് ഗിന്നസ് റെക്കോർഡിൽ

ഓസ്ട്രേലിയ : ഗവേഷണത്തിന്റെ ഭാഗമായി ഭൂമിയുടെ ഒരറ്റത്ത് നിന്ന് അന്റാർട്ടിക്കയിലേക്ക് യാത്ര ചെയ്ത പര്യവേഷകയ്ക്കും, സംഘത്തിനും ഒരു പിടി ഗിന്നസ് റെക്കോർഡുകളുടെ നേട്ടം. ഓസ്ട്രേലിയൻ സ്വദേശിയായ 31 കാരി ലിസ ഫർത്തോസയും സഹപ്രവർത്തകരുമാണ് തുഴഞ്ഞ് തുഴഞ്ഞ് പത്തോളം ലോക റെക്കോർഡുകൾ കൈപ്പിടിയിലാക്കിയത്.

മിസിസ് ചിപ്പി എന്ന ബോട്ടിൽ ജനുവരി 11 നാണ് ലിസയുൾപ്പെടെ ആറ് പേർ യാത്ര തിരിച്ചത്. 1500 കി.മീ അകലെയുള്ള ഗവേഷണ മേഖലയിലേക്കുള്ള യാത്ര അതിശൈത്യം മൂലം പലരും രോഗബാധിതരാവാൻ തുടങ്ങിയതോടെ 407 നോട്ടിക്കൽ മൈൽ പിന്നിട്ടപ്പോഴേക്കും അവസാനിപ്പിക്കേണ്ടി വന്നു.

ബ്രയാൻ ക്രാസ്കോഫ്, ഹിലാൻ പോൾ, ജാമി ഡഗ്ലസ് ഹാമിൽട്ടൺ, മൈക്ക് മാറ്റ്സൺ, സ്റ്റെഫാൻ ഇവാനോവ് എന്നിവർ ഒത്തുചേർന്ന് ഏറ്റവും വേഗതയേറിയ പോളാർ യാത്ര, ദക്ഷിണ സമുദ്രത്തിലെ ഏറ്റവും വേഗതയേറിയ സംഘം, മനുഷ്യശക്തി ഉപയോഗിച്ചുള്ള ആദ്യത്തെ അന്റാർട്ടിക്കൻ പര്യവേഷണം, സ്കോട്ടിയ കടലിലെ ആദ്യ മനുഷ്യശക്തി പര്യവേഷണം എന്നിങ്ങനെയുള്ള നേട്ടങ്ങൾ സ്വന്തമാക്കിയപ്പോൾ ദക്ഷിണ, തെക്കൻ സമുദ്രങ്ങളിലും, ധ്രുവ പ്രദേശത്തും തുഴയുന്ന ആദ്യ വനിത എന്ന റെക്കോർഡ് ലിസ സ്വന്തമാക്കി.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …