Breaking News

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മുന്നേറി യുഡിഎഫ്, 5 എൽഡിഎഫ് സിറ്റിംഗ് സീറ്റുകൾ പിടിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യു.ഡി.എഫിന് നേട്ടം. എൽ.ഡി.എഫിന്‍റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. ഒരു യു.ഡി.എഫ് സിറ്റിംഗ് സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ ഒരു സീറ്റ് കൂടി നേടി ബി.ജെ.പിയും നേട്ടമുണ്ടാക്കി. കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തി.

ഇടുക്കിയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിലും ഉപതിരഞ്ഞെടുപ്പ് നടന്നു. ഒരു കോർപ്പറേഷൻ വാർഡ്, ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, രണ്ട് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …