മാനന്തവാടി : ഒരുമിച്ച് ഒരേ സ്റ്റാൻഡിൽ ജോലി ചെയ്യുന്ന സഹോദരന്റെ പ്രാണൻ രക്ഷിക്കുന്നതിനായി ഔട്ടോ തൊഴിലാളികൾ കൈകോർത്തു. കമ്മന ഐക്കരകുടിയിലെ റെനി ജോർജിന് അപ്രതീക്ഷിതമായാണ് രക്താർബുദം പിടിപെട്ടത്.
പ്രതിസന്ധിയിലായ സഹപ്രവർത്തകന് താങ്ങായി മാനന്തവാടി ടൗണിലെ ഔട്ടോ തൊഴിലാളികളുടെ യൂണിയന്റെ നേതൃത്വത്തിൽ ധനസമാഹരണം ആരംഭിച്ചു. ഒരു ദിവസം ഔട്ടോ ഓടിച്ചു ലഭിക്കുന്ന തുക 10 വർഷത്തിലധികമായി ചികിത്സ തേടുന്ന റെനിക്കായി നൽകാനാണ് തൊഴിലാളികളുടെ തീരുമാനം. റെനിക്കായുള്ള സുഹൃത്തുക്കളുടെ ഓട്ടം മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലി ഫ്ലാഗ് ഓഫ് ചെയ്തു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിരാ പ്രേമചന്ദ്രൻ, സഹായനിധി കമ്മിറ്റി അംഗങ്ങളായ പി. സന്തോഷ്കുമാർ, എ.ടി.പി. ശശികുമാർ, ജൽസൺ തൂപ്പുങ്കര, ഷിജു ഐക്കരകുടി, യൂണിയൻ നേതാക്കളായ ബാബു, ഷജിൽ കുമാർ, ടി.എ. റെജി, സന്തോഷ് ജി. നായർ, നിഖിൽ പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.