മാഡ്രിഡ്: കോപ്പ ഡെൽ റേ ആദ്യ പാദ സെമി ഫൈനലിൽ ബാഴ്സയ്ക്ക് വിജയം. റയൽ മാഡ്രിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സലോണ എൽ ക്ലാസിക്കോയിൽ വിജയിച്ചത്.
ആദ്യപകുതിയിൽ നേടിയ സെൽഫ് ഗോളാണ് മത്സരത്തിന്‍റെ ഫലം നിർണ്ണയിച്ചത്. സാന്തിയാഗോ ബെർണബ്യൂവിൽ മികച്ച പ്രകടനം പുറത്തെടുത്ത ബാഴ്‌സ റയലിന്റെ ആക്രമണങ്ങള്‍ അതിജീവിച്ചാണ് ജയിച്ചുകയറിയത്.
26-ാം മിനിറ്റിലായിരുന്നു മത്സരത്തിന്റെ ഫലം നിർണ്ണയിച്ച ഗോൾ. ഫെറാൻ ടോറസിന്‍റെ പാസിൽ നിന്ന് ഫ്രാങ്ക് കെസ്സിയുടെ ശ്രമമാണ് ഗോളിലേക്ക് നയിച്ചത്. കെസ്സിയുടെ ഷോട്ട് റയൽ ഗോൾകീപ്പർ തിബോ കുര്‍ട്ടോയുടെ കാലിൽ തട്ടി തിരികെവന്നത് എഡെര്‍ മിലിറ്റാവോയുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. ഓഫ്സൈഡ് പതാക ഉയർന്നിരുന്നെങ്കിലും വാർ പരിശോധിച്ച റഫറി ഗോൾ നൽകുകയായിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY