സേവിംഗ് പ്രൈവറ്റ് റയാൻ, ബ്ലാക്ക് ഹോക്ക് ഡൗണ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അമേരിക്കൻ നടൻ ടോം സൈസ്മോർ (61) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതമാണ് സൈസ്മോറിന്റേത്.
മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം സൈസ്മോറിനെ ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.പക്ഷാഘാതമാണ് മരണകാരണമെന്ന് അദ്ദേഹത്തിന്‍റെ മാനേജർ ചാൾസ് ലാഗോ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു.
യഥാർത്ഥ പേര് തോമസ് എഡ്വേർഡ് സൈസ്മോർ ജൂനിയർ എന്നാണ്. 1961 നവംബർ 29ന് ഡിട്രോയിറ്റിയിൽ ജനിച്ചു. പിതാവ് വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രൊഫസറായിരുന്നു. അമ്മ ഒരു പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥയായിരുന്നു.