Breaking News

മമതക്കെതിരെ പരാമർശം; കോൺഗ്രസ് വക്താവിനെ പുലർച്ചെ വീട്ടിൽകയറി അറസ്റ്റ് ചെയ്തു

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ പരാമർശം നടത്തിയ കോൺഗ്രസ് വക്താവ് കൗസ്തവ് ബഗ്ചി അറസ്റ്റിൽ. നോർത്ത് 24 പർഗനാസ് ജില്ലയിലെ ബാരക്പോറിലെ വസതിയിൽ ശനിയാഴ്ച പുലർച്ചെ 3.30ന് പോലീസ് നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്.

സാഗർഡിഗി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് ശേഷം ബഗ്ചി മമതാ ബാനർജിയെ വ്യക്തിപരമായി വിമർശിച്ചിരുന്നു. ബഗ്ചിക്കെതിരെ തൃണമൂൽ കോൺഗ്രസ് വെള്ളിയാഴ്ചയാണ് പരാതി നൽകിയത്.

ബഗ്ചിയെ ബർടോള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോൾ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ക്രിമിനൽ കുറ്റങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …