മുംബൈ: വനിതാ പ്രീമിയർ ലീഗ് ടി 20 മത്സരങ്ങൾക്ക് തുടക്കം. ശനിയാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ജയന്റ്സും നേര്‍ക്കുനേര്‍വരും. വനിതാ പ്രീമിയർ ലീഗിൽ അഞ്ച് ടീമുകളാണ് പങ്കെടുക്കുന്നത്. ആകെ 23 മത്സരങ്ങളാണുള്ളത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് മുംബൈയെ നയിക്കുക. ഓൾറൗണ്ടർമാരായ നടാലി സ്‌കീവര്‍ ബ്രണ്ട്, ഹെയ്ലി മാത്യൂസ്, അമേലിയ കെർ, പൂജ വസ്ത്രാകർ എന്നിവരും ടീമിലുണ്ട്.
ബെത്ത് മൂണി നയിക്കുന്ന ഗുജറാത്ത് ജയന്‍റ്സിൽ ആഷ്ലി ഗാർഡ്നർ, ഡിയാന്‍ഡ്ര ഡോട്ടിന്‍, അന്നെബെല്‍ സതര്‍ലന്‍ഡ് എന്നിവരുമുണ്ട്.