Breaking News

ബിഹാറുകാരെ ആക്രമിക്കുന്നെന്ന വ്യാജ പ്രചരണം; അതിഥി തൊഴിലാളികൾ തമിഴ്നാട് വിടുന്നു

ചെന്നൈ: ബിഹാറിൽ നിന്നുള്ള തൊഴിലാളികളെ ആക്രമിക്കുന്നു എന്ന വ്യാജ പ്രചാരണത്തെത്തുടർന്ന് കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ തമിഴ്നാട് വിടുന്നു. തിരുപ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് പ്രചരിപ്പിച്ചും മറ്റ് ചില അക്രമ സംഭവങ്ങളുടെ വീഡിയോകളും പ്രചരിപ്പിച്ചാണ് ഭീതി പടർത്തുന്നത്. വ്യാജപ്രചാരണം നടത്തിയതിന് നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു.

തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ബിഹാറി കുടിയേറ്റ തൊഴിലാളികൾ വ്യാജപ്രചാരണങ്ങൾ വിശ്വസിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. മാസങ്ങൾക്ക് മുമ്പ് ബിഹാറി തൊഴിലാളികളും തമിഴ് തൊഴിലാളികളും തമ്മിലുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങളും, തിരുപ്പൂരിൽ ഒരു അതിഥി തൊഴിലാളി ട്രെയിൻ തട്ടി മരിച്ചത് കൊലപാതകമാണെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് വീഡിയോ പ്രചരണം നടത്തുന്നത്. ബിഹാറിൽ നിന്നുള്ള ചിലരാണ് പ്രചാരണത്തിന് പിന്നിലെന്നാണ് കണ്ടെത്തൽ.

ട്രെയിനിൽ കയറുന്നതിൽ നിന്ന് തൊഴിലാളികളെ പിന്തിരിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെങ്കിലും അസ്വസ്ഥരായ തൊഴിലാളികളിൽ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങുകയാണ്. തൊഴിലാളികൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും നേരിടേണ്ടി വരില്ലെന്നും ഡി.ജി.പി ശൈലേന്ദ്ര ബാബു പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾ സുരക്ഷിതരാണെന്നും നുണകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞിരുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …