രണ്ട് പുതിയ ഇലക്ട്രിക് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇവി മൊബിലിറ്റി ടെക് കമ്പനിയായ യുലു. മിറാക്കിൾ ജിആർ, ഡെക്സ് ജിആർ എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. ഇവി വിഭാഗത്തിൽ ബജാജിന്‍റെ അനുബന്ധ സ്ഥാപനമായ ചേതക് ടെക്നോളജീസ് ലിമിറ്റഡാണ് ഇവ രണ്ടും വികസിപ്പിച്ചെടുത്തത്. മുൻവശത്ത് ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമായാണ് പുതിയ യൂലു ഇ-ബൈക്ക് വരുന്നത്. പുതിയ ബൈക്കുകൾക്ക് ഇരുവശത്തും ഡ്രം ബ്രേക്കുകൾ ലഭിക്കും. മണിക്കൂറിൽ 25 കിലോമീറ്ററാണ് പുതിയ യൂലു ഇ-ബൈക്കുകളുടെ പരമാവധി വേഗത. മോട്ടോറൈസ്ഡ് അല്ലാത്ത ഈ ബൈക്ക് ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസോ ഹെൽമെറ്റോ ആവശ്യമില്ലെന്നാണ് റിപ്പോർട്ട്.
യുലു മിറാക്കിൾ ജിആർ, യുലു ഡെക്സ് ജിആർ എന്നിവ ഹബ് മൗണ്ടഡ് മോട്ടോറുമായാണ് വരുന്നത്. എൽഇഡി ഹെഡ് ലൈറ്റ്, എൽഇഡി ടെയിൽ ലാമ്പ്, സെന്‍റർ സ്റ്റാൻഡ് എന്നിവ ലഭിക്കും. 15 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന ലഗേജ് കാരിയർ കമ്പനി ഡെക്സ് ജിആർഇ ഇ-ബൈക്കിൻ നൽകിയിട്ടുണ്ട്. ഫുൾ പ്രൂഫ്, ഫാൾ പ്രൂഫ്, ഒടിഎ പിന്തുണയോടെയാണ് ഇ-ബൈക്ക് വരുന്നതെന്ന് കമ്പനി അറിയിച്ചു. മിറാക്കിൾ ജിആർ, ഡിഎക്സ് ജിആർ എന്നിവയിൽ സ്മാർട്ട് ഡോക്ക്ലെസ് ഇവി സാങ്കേതിക വിദ്യയുമുണ്ട്.
ബാറ്ററി സ്വാപ്പിംഗ് നെറ്റ് വർക്കിനായി യുലു മാഗ്നയുമായി സഹകരിക്കുന്നു. യുലുവും മാഗ്നയും ചേർന്ന് യുമാ എനർജി പുറത്തിറക്കാൻ ഒരു സംയുക്ത സംരംഭം രൂപീകരിച്ചിട്ടുണ്ട്. 2022 സെപ്റ്റംബറിൽ ഈ സംരംഭം സ്ഥാപിക്കാൻ മാഗ്ന 77 മില്യൺ ഡോളർ നിക്ഷേപിച്ചു, ഈ സേവനം 2023 ഫെബ്രുവരി 2 ന് ആരംഭിക്കും. ബാംഗ്ലൂർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലായി നൂറോളം സ്റ്റേഷനുകളുണ്ട്. 2024 ഓടെ ഈ സ്റ്റേഷനുകളുടെ എണ്ണം 500 ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.