Breaking News

കെഎസ്ആർടിസി ശമ്പള വിതരണം: തൽക്കാലം സമരമില്ല, 18 ന് വീണ്ടും ചർച്ച നടത്തും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ചർച്ച ഗുണകരമെന്ന് സി.ഐ.ടി.യു നേതാക്കൾ. കെ.എസ്.ആർ.ടി.സിയുടെ ചുമതലയുള്ള ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് സി.ഐ.ടി.യു നേതാക്കളുമായി ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. തൽക്കാലം സമരമുണ്ടാകില്ല.

ഈ മാസം 18ന് ഇരുവിഭാഗവും വീണ്ടും ചർച്ച നടത്തും. ഈ മാസം 14, 15 തീയതികളിൽ സിഐടിയു നേതാക്കൾ യോഗം ചേരും. ചർച്ചയുടെ അടിസ്ഥാനത്തിലല്ല സമരം മാറ്റിവച്ചതെന്നും ഈ മാസം 15 വരെ സമരമുണ്ടാകില്ലെന്നും കെ.എസ്.ആർ.ടി.സി.ഇ.എ ജനറൽ സെക്രട്ടറി എസ്.വിനോദ് പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …