Breaking News

ട്വിറ്ററിൽ ഇനി ദൈർഘ്യമേറിയ ലേഖനങ്ങൾ എഴുതാൻ കഴിഞ്ഞേക്കുമെന്ന് മസ്ക്

വൈകാതെ തന്നെ ട്വിറ്റർ ഉപയോക്താക്കൾക്ക് ട്വിറ്ററിൽ ദൈർഘ്യമേറിയ ലേഖനങ്ങൾ എഴുതാൻ കഴിഞ്ഞേക്കും. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 10,000 അക്ഷരങ്ങളിൽ ട്വീറ്റ് പങ്കുവെക്കാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍ എന്ന് അദ്ദേഹം പറഞ്ഞു.

ഫോളോവേഴ്സുമായി വിശദമായി കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നവർക്ക് ട്വിറ്ററിലെ ക്യാരക്ടർ പരിമിതി പലപ്പോഴും ഒരു പ്രധാന തടസ്സമാകാറുണ്ട്. പുതിയ മാറ്റം അവർക്ക് ആശ്വാസമായേക്കും.

നിലവിൽ, ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബർമാർക്ക് 4,000 ക്യാരക്ടര്‍ പരിധിയിൽ ട്വീറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്. എന്നാൽ സാധാരണ ഉപയോക്താക്കൾക്ക് 280 ക്യാരക്ടര്‍ പരിധിക്കുള്ളിൽ മാത്രമേ ട്വീറ്റ് ചെയ്യാൻ കഴിയൂ.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …