Breaking News

തടവറകളിൽ നിന്ന് വെളിച്ചത്തിലേക്ക്; സ്വാന്ത്ര്യത്തിൻ്റെ മധുരം നുകർന്ന് മൃഗങ്ങൾ, വീഡിയോ വൈറൽ

സ്വാതന്ത്ര്യം എന്താണെന്ന് എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ? അതിന് നാം സ്വതന്ത്രരല്ലെ എന്നായിരിക്കും ചിന്തിക്കുന്നത്. നിയന്ത്രണത്തിനുള്ളിൽ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചല്ല. പരിപൂർണ്ണമായ സ്വാതന്ത്ര്യത്തെ കുറിച്ചാണ്. അത്തരത്തിൽ സ്വാതന്ത്ര്യം ആസ്വദിക്കണമെങ്കിൽ ഒരാൾ ഒരിക്കലെങ്കിലും തടവിലാക്കപ്പെടണം. ഓരോ തടവറകളിൽ നിന്നും സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാനുള്ള ജീവികളുടെ, വന്യമൃഗങ്ങളുടെ വെമ്പലിലുണ്ട് എന്താണ് സ്വാതന്ത്ര്യം എന്ന്. ഇത് തുറന്ന് കാട്ടുകയാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന്‍ ഐഎഫ്എസ്. സ്വാതന്ത്ര്യം എന്താണെന്ന് അറിയണമെങ്കിൽ ഇത് കാണൂ എന്ന അടിക്കുറിപ്പോടെ അദ്ദേഹം തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കിട്ട വീഡിയോ ഇതിനകം 10 ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. 

മൃഗങ്ങളും പക്ഷികളും ഉൾപ്പെടെ നിരവധി ജീവികളെ കൂട്ടിൽ നിന്ന് തുറന്ന് വിടുമ്പോൾ വിടുമ്പോൾ അവരുടെ പ്രതികരണം കാണിക്കുന്ന 2.7 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് അദ്ദേഹം തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കിട്ടത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിവിധ
വന്യജീവി സങ്കേതങ്ങളിലേക്ക് മൃഗങ്ങളെ തുറന്ന് വിടുന്നതാണ് വീഡിയോയിലുള്ളത്. ആദ്യ ഷോട്ടിൽ രണ്ട് ചെറിയ കൂടുകളിൽ
അടച്ചിട്ട ചീറ്റപ്പുലികളെ തുറന്ന് വിടുന്നത് കാണാം. ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാത്ത ചീറ്റപ്പുലികൾ അടുത്ത നിമിഷം ഒരു വെടിയുണ്ട പോലെ പുറത്തേക്ക്
പായുന്നു. കാട്ടിലേക്ക് വിട്ടയച്ച ആളുകളെ
സ്നേഹപൂർവ്വം ആലിംഗനം ചെയ്യുന്ന ഒരു ഗറില്ലയെയും വീഡിയോയിൽ കാണാം. കടലിലേക്ക് നീങ്ങുന്ന സീലുകൾ, സ്വാതന്ത്ര്യത്തിന്‍റെ ആകാശത്തേക്ക് പറക്കുന്ന പക്ഷികൾ, കടുവകൾ, പുള്ളിപ്പുലികൾ തുടങ്ങി നിരവധി മൃഗങ്ങൾ അവരുടെ സ്വാതന്ത്ര്യത്തിലേക്ക് പായുന്നു. വളരെ വൈകാരികമായ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …