Breaking News

ഐഐടി ബോംബെയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; ജാതി വിവേചനം മൂലമല്ലെന്ന് റിപ്പോർട്ട്

മുംബൈ: ഐഐടി ബോംബെയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ ജാതി വിവേചനം മൂലമല്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. അഹമ്മദാബാദ് സ്വദേശിയായ ദർശൻ സോളങ്കിയാണ്(18) ഫെബ്രുവരി 12ന് ഹോസ്റ്റലിൻ്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. രണ്ടാം സെമസ്റ്ററിൽ വിദ്യാർത്ഥി മോശം പ്രകടനമാണ് കാഴ്ച വെച്ചതെന്നും, അതിൻ്റെ ഫലം കുട്ടിയെ ബാധിച്ചതായിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

ജാതി വിവേചനം മൂലമാണ് ദർശന്‍റെ ആത്മഹത്യയെന്ന് കുടുംബവും ഒരു വിഭാഗം വിദ്യാർത്ഥികളും ആരോപിച്ചിരുന്നു. ഇതോടെ പ്രഫ. നന്ദകിഷോറിന്‍റെ നേതൃത്വത്തിലുള്ള 12 അംഗ അന്വേഷണ കമ്മീഷനെ ഐഐടി നിയമിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര പോലീസും പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …