മുംബൈ : ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലിന്‍റെ ആദ്യ പാദ പോരാട്ടത്തിൽ മുംബൈ സിറ്റി ഇന്ന് ബെംഗളൂരുവിനെ നേരിടും. മുംബൈയിലാണ് മത്സരം നടക്കുക. ഈ സീസണിന്‍റെ തുടക്കത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ഓരോ ജയം വീതം നേടിയിരുന്നു.
സീസണിലെ നിരാശാജനകമായ തുടക്കത്തിന് ശേഷമാണ് ബെംഗളൂരു സെമി ഫൈനലിൽ എത്തിയത്. മുംബൈക്കെതിരെ ഈ നേട്ടം ആവർത്തിക്കാനാണ് ബെംഗളൂരു ലക്ഷ്യമിടുന്നത്.
ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം, അക്കാര്യത്തിൽ ഒരു സംശയവുമില്ല. എന്നിരുന്നാലും, ഒരു സാഹചര്യത്തിൽ ഗോൾ വഴങ്ങേണ്ടി വന്നാൽ അതിൽ പതറി, തുടർച്ചയായി രണ്ടോ മൂന്നോ ഗോൾ കൂടി വഴങ്ങുന്ന സാഹചര്യമുണ്ടാകരുതെന്നതാണ് ഉറപ്പാക്കേണ്ടത്. കാരണം രണ്ടാം പാദം ശ്രീ ശ്രീകണ്ഠീരവയിൽ കളിക്കുമ്പോൾ തങ്ങളും പോരാട്ടത്തിൽ സജീവമായുണ്ടാകണമെന്ന് ബെംഗളൂരു എഫ്സി പരിശീലകൻ സൈമൺ ഗ്രേസൺ പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY