മെക്സിക്കോ: ഡ്രൈവറില്ലാത്ത കണ്ടെയ്നർ കണ്ട് സംശയം തോന്നി നടത്തിയ പോലീസ് പരിശോധനയിൽ പിടികൂടിയത് വൻ മനുഷ്യക്കടത്ത്. കുട്ടികളടക്കം 343 പേരെ രക്ഷപ്പെടുത്തി. മെക്സിക്കോയിൽ കണ്ടെയ്നറിൽ കടത്തുകയായിരുന്ന 343 പേരെ രക്ഷപ്പെടുത്തിയതായി മെക്സിക്കൻ പോലീസ് അറിയിച്ചു. ഇവരിൽ 103 പേർ കുട്ടികളാണെന്ന് മെക്സിക്കോ പോലീസ് അറിയിച്ചു.
യുഎസ് അതിർത്തിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിലാണ് കണ്ടെയ്നർ കണ്ടെത്തിയത്. ഈ കണ്ടെയ്നറിൽ ഡ്രൈവർ ഉണ്ടായിരുന്നില്ല. ഗ്വാട്ടിമാല, ഹോണഅടുറാസ്, ഇക്വഡോർ, എൽസാൽവദോർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കണ്ടെയ്നറിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
അമേരിക്കയിലേക്ക് ആളുകളെ കടത്തുന്ന വൻ റാക്കറ്റാണ് ഇതിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുമെന്ന് മെക്സിക്കോ പോലീസ് അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY