തിരുവനന്തപുരം: വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. പരിശീലകനും കോയമ്പത്തൂർ സ്വദേശിനിയായ യുവതിയുമാണ് അപകടത്തിൽപ്പെട്ടത്.
100 അടി ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റിലാണ് ഇരുവരും കുടുങ്ങിയത്. ഹൈമാസ്റ്റ് ലൈറ്റിൽ താഴ്ത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശേഷം ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
NEWS 22 TRUTH . EQUALITY . FRATERNITY