Breaking News

പ്രഭാസിന്റെ നായികയാകുന്ന ‘പ്രൊജക്റ്റ് കെ’യിൽ ദീപികയ്ക്ക് ഞെട്ടിക്കുന്ന പ്രതിഫലം

പ്രഭാസിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘പ്രോജക്ട് കെ’ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ ആണ് നായിക. പ്രഭാസും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുന്ന ‘പ്രോജക്ട് കെ’യുടെ ഏറ്റവും വലിയ ആകർഷണം ഇത് തന്നെയാണ്. ദീപിക പദുക്കോൺ ചിത്രത്തിനായി വൻ പ്രതിഫലം വാങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.

ചിത്രത്തിനായി ദീപിക 10 കോടിയിലധികം രൂപ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് ‘പ്രോജക്ട് കെ’യിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. അടുത്ത വർഷം ജനുവരി 12ന് തിയേറ്ററുകളിൽ എത്തുന്ന പ്രോജക്ട് കെ ടൈം ട്രാവലിനെക്കുറിച്ചുള്ള സിനിമയല്ലെന്ന് സംഭാഷണ രചയിതാവ് സായി മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള യാത്രയോ സിനിമയുടെ ഭാഗമല്ലെന്ന് ബുറ പറയുന്നു. എന്നിരുന്നാലും, ഇത് ഒരു പുതിയ തരം ചിത്രമായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. വൈജയന്തി മൂവീസാണ് ചിത്രം നിർമ്മിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ’ എന്ന ചിത്രത്തിലും പ്രഭാസ് ആണ് നായകൻ. പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രഭാസും പ്രശാന്ത് നീലും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. മധു ഗുരുസ്വാമിയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. രവി ബസ്രൂർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …