Breaking News

രാത്രിയിൽ ഉറക്കം ലഭിക്കുന്നില്ലേ; പവർനാപിംഗ് ശീലമാക്കിക്കോളൂ, ആരോഗ്യത്തിന് നല്ലതാണ്

7 മുതൽ 8 മണിക്കൂർ വരെയുള്ള ഉറക്കം ഒരു വ്യക്തിക്ക്‌ അനിവാര്യമാണ്. എന്നാൽ കൃത്യമായ ഉറക്കം ലഭിക്കുന്നവർ ശരാശരിയിലും താഴെയാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുമ്പോൾ ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരമായി ലഘുനിദ്ര അഥവാ പവർനാപ് മുന്നോട്ടു വെക്കുകയാണ് അവർ.

ജോലിയിലെ ഇടവേളകൾക്കനുസരിച്ചാണ് പവർ നാപ്പിനുള്ള സമയം കണ്ടെത്തേണ്ടത്. പതിവായുള്ള ലഘുനിദ്ര ഓർമ്മശക്തി വർധിപ്പിക്കുന്നതോടൊപ്പം സർഗാത്മകതയും ഉയർത്തുന്നു. ഹൃദ്രോഗങ്ങൾ, പക്ഷാഘാതം എന്നിവ വരാതിരിക്കാനും ലഘുനിദ്ര നല്ലതാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും, മാനസിക വ്യക്തത ലഭിക്കാനും പവർ നാപ് എടുക്കാവുന്നതാണ്.

9 മുതൽ 5 വരെ ജോലി ചെയ്യുന്നവർ ഉച്ചഭക്ഷണത്തിന് ശേഷം 12:30 മുതൽ 2 വരെയുള്ള സമയമാണ് ലഘുനിദ്രക്കായി തിരഞ്ഞെടുക്കേണ്ടത്. പകൽ ജോലി ചെയ്യുന്നവർ ഒരിക്കലും 4 മണിക്ക് ശേഷമുള്ള സമയം പവർ നാപിനായി തിരഞ്ഞെടുക്കരുത്. ഇത് സർക്കാഡിയൽ റിഥത്തെ ബാധിച്ച് രാത്രിയിലെ ഉറക്കത്തെ ബാധിക്കുമെന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …