Breaking News

കെപിസിസി യോഗത്തിൽ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി യോഗത്തിൽ കെ.സുധാകരനെതിരെ രൂക്ഷ വിമർശനം. പുനഃസംഘടന വൈകുന്നതിലും ചർച്ചയില്ലാതെ പട്ടിക തയ്യാറാക്കിയതിലും കൊടിക്കുന്നിൽ സുരേഷ് വിമർശനം ഉന്നയിച്ചു. വർക്കിംഗ് പ്രസിഡന്‍റായ തനിക്ക് പോലും ഒന്നും അറിയില്ലെന്നും 60 പേരെ കൂടി ഭാരവാഹി പട്ടികയിൽ ചേർത്തത് ആലോചിക്കാതെയാണെന്നും കൊടിക്കുന്നിൽ ആരോപിച്ചു.

റായ്പൂർ പ്ലീനറി സമ്മേളനത്തിലെ തീരുമാനമനുസരിച്ച് പട്ടിക നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നും സംവരണം കർശനമായി പാലിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.

പുനഃസംഘടന അനിശ്ചിതമായി വൈകുന്നതിന് എല്ലാവരും ഉത്തരവാദികളാണെന്നായിരുന്നു സുധാകരന്‍റെ നിലപാട്. പ്രശ്നപരിഹാരത്തിന് ഭാരവാഹികൾ കൂടുതൽ മുൻകൈ എടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …