Breaking News

നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാനൊരുങ്ങി എൻസിപി

കൊഹിമ: ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിനുള്ള നീക്കത്തിനിടെ നാഗാലാൻഡിലെ ബിജെപി-എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാൻ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തീരുമാനിച്ചു. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ സർക്കാരിന്റെ ഭാഗമാകാനുള്ള സംസ്ഥാന ഘടകത്തിന്‍റെ നിർദ്ദേശം അംഗീകരിച്ചു. എന്നാൽ ബിജെപി-എൻഡിപിപി സഖ്യത്തിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും പുറത്തുവന്നിട്ടില്ല.

അടുത്തിടെ നടന്ന നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 12 സീറ്റുകളിൽ ഏഴിലും വിജയിച്ച എൻസിപി മറ്റ് പ്രതിപക്ഷ പാർട്ടികളേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബാക്കിയുള്ള അഞ്ച് സ്ഥാനാർത്ഥികൾക്കും നല്ല വോട്ട് ലഭിച്ചു. മാർച്ച് നാലിന് കൊഹിമയിൽ നടന്ന എൻസിപിയുടെ ആദ്യ നിയമസഭാ കക്ഷി യോഗത്തിൽ പാർട്ടി സർക്കാരിന്റെ ഭാഗമാകണോ അതോ പ്രധാന പ്രതിപക്ഷ പദവി വഹിക്കണോ എന്നതിനെക്കുറിച്ച് ചർച്ച നടന്നിരുന്നു.

സംസ്ഥാനത്തിന്‍റെ വിശാല താൽപ്പര്യവും മുഖ്യമന്ത്രി നെയ്ഫ്യു റിയോയുമായുള്ള എം.എൽ.എമാരുടെ ബന്ധവും കണക്കിലെടുത്ത് പാർട്ടി സർക്കാരിന്റെ ഭാഗമാകണമെന്നാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെയും പ്രാദേശിക ഘടകത്തിന്‍റെയും അഭിപ്രായം. തീരുമാനം ദേശീയ അധ്യക്ഷൻ ശരദ് പവാറിന് വിട്ടു. ശരദ് പവാർ ഈ അഭിപ്രായം അംഗീകരിക്കുകയായിരുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …