Breaking News

തൃശൂരിൽ ഇവൻ്റ് മാനേജ്മെൻ്റ് ഗോഡൗണിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

പെരിങ്ങാവ്: തൃശൂർ പെരിങ്ങാവിൽ ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനത്തിൻ്റെ ഗോഡൗണിൽ വൻ തീപിടിത്തം. ഓസ്കാർ ഇവന്റ് മാനേജ്‌മെന്റിന്റെ ഗോഡൗണിൽ ആണ് തീ പിടിച്ചത്. കെട്ടിടത്തിൻ്റെ പിൻഭാഗത്ത് തീയിട്ടത് കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. മൂന്ന് അഗ്നിശമന സേനാ യൂണിറ്റുകളും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് മുഴുവൻ വലിയ തോതിൽ പുക വ്യാപിച്ചിട്ടുണ്ട്.

അലങ്കാരത്തിനായി ഉപയോഗിക്കുന്ന പ്ലൈവുഡ് സാധങ്ങൾ സൂക്ഷിച്ചതിനാൽ വളരെ പെട്ടന്ന് തീ അതിലേക്ക് പടരുകയായിരുന്നു. ഗോഡൗണിലെ ഭൂരിഭാഗം സാധങ്ങളും കത്തി നശിച്ചു. പോലീസും തീ അണയ്ക്കാക്കാനുള്ള ശ്രമങ്ങളിൽ പങ്ക് ചേരുന്നുണ്ട്. ആളപായമില്ലെന്നാണ് വിവരം.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …