ദുബായ്: റമദാൻ മാസത്തിൽ ദുബായിലെ സ്കൂളുകളുടെ പ്രവർത്തി സമയം 5 മണിക്കൂറിൽ കൂടാൻ പാടില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്‍റ് അതോറിറ്റി (കെഎച്ച്ഡിഎ). യഥാർത്ഥ സമയം നിർണ്ണയിച്ച് കെഡിഎച്ച്എയ്ക്ക് സമർപ്പിക്കാൻ മാതാപിതാക്കളുമായി കൂടിയാലോചിക്കുമെന്ന് ചില സ്കൂൾ അധികൃതർ പറഞ്ഞു.
ചില സ്കൂളുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.45 മുതൽ 12.45 വരെ ഷെഡ്യൂൾ നിശ്ചയിച്ചിട്ടുണ്ട്. എന്നിരുന്നാലും, വെള്ളിയാഴ്ച സാധാരണ സ്കൂൾ സമയം തന്നെ ആയിരിക്കും.
NEWS 22 TRUTH . EQUALITY . FRATERNITY