കോട്ടയം: ചൂട് കൂടുന്നു. വരും ദിവസങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസിനും 40 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. കോട്ടയം ജില്ലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
അനുഭവപ്പെടുന്ന ചൂടിന്‍റെ സൂചകമായ താപ സൂചിക 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണ്. അൾട്രാവയലറ്റ് വികിരണവും കൂടുതലാണ്. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. നിർജ്ജലീകരണം, സൂര്യാഘാതം എന്നിവ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
NEWS 22 TRUTH . EQUALITY . FRATERNITY