കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും പൂർണമായും അണച്ചതായി മന്ത്രി എം ബി രാജേഷ്. തീപിടിത്തത്തിന്‍റെയും തീ അണച്ചതിനു ശേഷവുമുള്ള ആകാശദൃശ്യങ്ങൾ സഹിതമാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കൊച്ചിയിൽ മാത്രമല്ല, മറ്റെവിടെയും ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ സർക്കാർ കര്‍മ്മ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ബ്രഹ്മപുരത്തിന്‍റെ ഇന്നത്തെ സായാഹ്ന കാഴ്ച. തീയും പുകയും പൂർണമായും അണച്ചു. കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം, ഫയർഫോഴ്സ്, കോർപ്പറേഷൻ അധികൃതർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സിവിൽ ഡിഫൻസ് വളണ്ടിയർമാർ, പോലീസ് തുടങ്ങി ഈ ദുഷ്കരമായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങളും നന്ദിയും. കൊച്ചിയിൽ മാത്രമല്ല, കേരളത്തിൽ മറ്റൊരിടത്തും മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാനുള്ള കർമ്മ പദ്ധതി എല്ലാവരുടെയും പിന്തുണയോടെ ഈ സർക്കാർ നടപ്പാക്കുമെന്നും മന്ത്രി കുറിച്ചു.