Breaking News

കെഎസ്ആര്‍ടിസി രണ്ടാം ഗഡു ശമ്പളം; ഇന്ധനത്തിനുള്ള തുകയെടുത്ത് നല്‍കാന്‍ നീക്കം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളത്തിന്‍റെ രണ്ടാം ഗഡു ഇന്ധനത്തിനുള്ള തുകയെടുത്ത് നൽകാൻ നീക്കം. നിലവിൽ സർക്കാർ അനുവദിക്കുന്ന ധനസഹായം രണ്ടാംഗഡു ശമ്പളം നൽകാൻ പര്യാപ്തമല്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്. ധനവകുപ്പ് 30 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഇനിയും 40 കോടി കൂടി ലഭിക്കാനുണ്ട്.

കൃത്യമായി ശമ്പളം നൽകാതെ സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നീട്ടാൻ മാനേജ്മെന്‍റിന് കഴിയില്ല. സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ ഇനിയും കൂടുതൽ ബസുകൾ വേണം. 750 ബസുകളാണ് എഞ്ചിൻ തകരാറിലായി കിടക്കുന്നത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …