Breaking News

ആളാവാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് എന്ന് ഡിവൈഎഫ്ഐക്കെതിരെ പരാതി

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഡിവൈഎഫ്ഐക്കെതിരെ പരാതി .അന്വേഷണം വഴിതെറ്റിക്കാൻ ഡിവൈഎഫ്ഐ ശ്രമിക്കുന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് ഡിജിപിയ്ക്ക് പരാതി നൽകി. കുട്ടിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ വനിതാ നേതാവ് ദൃക്സാക്ഷി എന്ന മട്ടിൽ തെറ്റായി വിവരങ്ങൾ പ്രചരിപ്പിച്ചു എന്നു കാണിച്ചു പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം ആണ് പരാതി നൽകിയത്.

കുട്ടിയെ മൈതാനത്ത് കണ്ടെത്തുന്നതിന് തൊട്ടുമുൻപ് ആശ്രാമത്തെ ഇൻകം ടാക്സ് ഓഫീസേഴ്സ് കോട്ടേഴ്സിനു മുന്നിൽ രണ്ടു യുവാക്കൾ എത്തി പ്രശ്‌നം ഉണ്ടാക്കി എന്നും അവർ തട്ടിക്കൊണ്ടുപോകൽ സംഘമാണെന്ന് സംശയിക്കുന്നു എന്നുമായിരുന്നു വനിതാ നേതാവിന്റെ പ്രചരണം.

യുവാക്കൾ എത്തിയ കാറിൻറെ നമ്പരും സൂചിപ്പിച്ചിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വാർത്തയിൽ നിറയാൻ ഡിവൈഎഫ്ഐ നടത്തിയ ആസൂത്രിത നീക്കമാണ് ഇതിനുപിന്നിൽ എന്ന് സംശയിക്കുന്നു . വനിതാ നേതാവിന്റെ വിശദമൊഴി രേഖപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …