Breaking News

മന്ത്രിമാർ എത്താത്തതിനെ ചൊല്ലി വിവാദം കനക്കുന്നു….

കേരളത്തെയാകെ നടുക്കി ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവമായിട്ടും ജില്ലയിൽ നിന്നുള്ള രണ്ട് മന്ത്രിമാർ സ്ഥലത്തെത്താത്തതിനെ ചൊല്ലി വിവാദം ഉണ്ടായിരിക്കുകയാണ്. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ കെ എൻ ബാലഗോപാലൻ, ജെ.ചിഞ്ചുറാണി എന്നിവർ നവകേരള സദസ്സിന്റെ യാത്രയിലാണ്.

ഇരുവരും അന്വേഷണത്തിന്റെ പുരോഗതി ഫോണിൽ കൂടി വിലയിരുത്തുന്നുണ്ടെങ്കിലും കുട്ടിയുടെ വീടോ കുട്ടി കഴിയുന്ന ആശുപത്രിയിലോ സന്ദർശിക്കാത്തത് പാർട്ടിയിൽ അടക്കം ചർച്ചയായി. മന്ത്രി ചിഞ്ചുറാണിയുടെ മണ്ഡലത്തിൽപ്പെട്ട ഓട്ടു മലയിലാണ് കുട്ടിയുടെ വീട്. വടക്കൻ ജില്ലയിൽ പര്യടനം നടത്തുന്ന നവകേരള സദസ്സിൽ നിന്നും ജില്ലയിലേക്ക് വരാനുള്ള ബുദ്ധിമുട്ട് മന്ത്രിമാർ പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചതായാണ് വിവരം.

മന്ത്രിമാരുടെ അസാന്നിധ്യം ഉണ്ടാക്കുന്ന അസംതൃപ്തി ചർച്ച ആകാതിരിക്കാൻ ആണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ സിപിഎമ്മിന്റെയും സിപിഐയുടെയും എംഎൽഎമാർ സിപിഎം ജില്ലാസെക്രട്ടറി അടക്കമുള്ള നേതാക്കൾ തുടങ്ങിയവർ കുട്ടിയെ കൊണ്ടുവന്ന എ ആർ ക്യാമ്പിലും ആശുപത്രിയിലും മറ്റും എത്തിയത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …