പൂർവാധികം ശക്തിയോടെ കോൺഗ്രസ് ലോകസഭ തെരഞ്ഞെടുപ്പിൽ തിരിച്ചുവരുമെന്ന് കൊടുക്കുന്ന സുരേഷ് എംപി. 4 സംസ്ഥാനങ്ങളുടെ ജനവിധിയിൽ കോൺഗ്രസ് പ്രതീക്ഷിച്ചത് പോലെ ഉയർന്നില്ല .ജനവിധിയെ ബഹുമാനപൂർവ്വം മാനിക്കുന്നു. ഇന്ത്യൻ ജനാധിപത്യ ഭൂമികയിൽ ഒഴിച്ചുകൂടാൻ ആവാത്ത ശക്തി തന്നെയാണ് കോൺഗ്രസ്.
സീറ്റ് നിലയിൽ ബിജെപി മുന്നിലെത്തിയെങ്കിലും വോട്ട് ശതമാനത്തിൽ കോൺഗ്രസ് മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏറെയൊന്നും പിന്നോക്കം പോയിട്ടില്ല. മധ്യപ്രദേശ് ,രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ സർക്കാരിൻറെ സകല ഏജൻസികളും ഉപയോഗിച്ചുള്ള ഭീഷണിയും, സമ്മർദ്ദവും ബിജെപി പ്രയോഗിച്ചിട്ടും കോൺഗ്രസിനെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല.
തെലുങ്കാനയിൽ തുടർ ഭരണത്തിന്റെ ശക്തിയിൽ മത്സരിച്ച ബിആർ എസിന് കടപുഴകി ആണ് കോൺഗ്രസ് അധികാരം പിടിച്ചത്. തെലങ്കാന സംസ്ഥാനം എന്ന സ്വപ്നം സാക്ഷാത്കരിച്ച യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയോടുള്ള ആദരം അവിടത്തെ ജനങ്ങൾ നൽകിയതായി കൊടുക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.